Idukki വാര്‍ത്തകള്‍
വനംവകുപ്പ് നേര്യമംഗലത്ത് ആദിവാസികളുടെ വനകാര്‍ഷികോത്പന്നങ്ങളുടെ ആഴ്ച്ച ചന്ത തുറന്നു.


അടിമാലി: വനംവകുപ്പ് നേര്യമംഗലത്ത് ആദിവാസികളുടെ വനകാര്‍ഷികോത്പന്നങ്ങളുടെ ആഴ്ച്ച ചന്ത തുറന്നു. മസാലപ്പെട്ടി ഹാത്ത് ബസാര്‍ എന്ന പേരിലാണ് വിപണന കേന്ദ്രം തുറന്നിട്ടുള്ളത്.
അടിമാലി ഗ്രാമപഞ്ചായത്തിലെ 27 ആദിവാസി കോളനികളിലും നേര്യമംഗലം മേഖലയിലെ ഏഴ് കോളനികളിലും ആദിവാസികള്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷിക ഉത്പന്നങ്ങളാണ് ചന്തവഴി ഇവിടെ വില്‍ക്കുന്നത്. കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന വനസംരക്ഷണ സമതിയംഗങ്ങളെ ഉള്‍പ്പെടുത്തി നേര്യമംഗലത്തെ ചന്തയോട് ചേര്‍ന്ന് ഇക്കോഷോപ്പും ലഘുഭക്ഷണ ശാലയും ഉണ്ട്. ഇക്കോഷോപ്പ് വനംവകുപ്പ് നേരിട്ടാകും നടത്തുക. വിനോദസഞ്ചാരികള്‍ക്കും ഇതരവാഹനയാത്രികര്‍ക്കും പ്രദേശവാസികള്‍ക്കും പ്രയോജനം ലഭിക്കുന്ന രീതിയിലാകും കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നടക്കുക.