വിനോദസഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കി കുതിര സവാരിക്കൊപ്പം രാമക്കല്‍മേട്ടില്‍ ഇനി ഒട്ടക സവാരിയും
നെടുങ്കണ്ടം: വിനോദസഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കി കുതിര സവാരിക്കൊപ്പം രാമക്കല്‍മേട്ടില്‍ ഇനി ഒട്ടക സവാരിയും.രാജസ്ഥാനില്‍ നിന്നും എത്തിച്ച സുല്‍ത്താന്‍ എന്ന ഒട്ടകം ഇപ്പോള്‍ സഞ്ചാരികളുടെ പ്രിയ കൂട്ടുകര നാകുകയാണ്.മരുഭൂമിയില്‍ മാത്രം കണ്ടു വന്നിരുന്ന ഒട്ടകത്തെ നേരില്‍ കാണാനും സവാരി നടത്താനും ലഭിക്കുന്ന അവസരം സഞ്ചാരികള്‍ പരമാവധി ഉപയോഗിക്കുന്നതുണ്ട്.
ഏഷ്യയില്‍ത്തന്നെ ഏറ്റവും വേഗതയില്‍ കാറ്റ് വീശുന്ന രാമക്കല്‍മേട്ടില്‍ ഇപ്പോള്‍ സുല്‍ത്താന്‍ കാറ്റിനെ അതിജീവിച്ച് യാത്ര തുടരുകയാണ്. സന്യാസിയോട സ്വദേശികളായ മൂന്ന് ചെറുപ്പക്കാരുടെ നേതൃത്വത്തിലാണ് രാജസ്ഥാനില്‍ നിന്നും ഒട്ടകത്തെ രാമക്കല്‍മേട്ടില്‍ എത്തിച്ചത്. സാല്‍വിന്‍, ജോമോന്‍, ആല്‍ഫിന്‍ എന്നിവര്‍ പുതുമയുള്ള എന്തെങ്കിലും ജോലി ചെയ്യണം എന്നുള്ള ആശയത്തില്‍ നിന്നാണ് ഒട്ടക സവാരിലേക്ക് ചിന്തിച്ചു തുടങ്ങിയത്. രാജസ്ഥാനില്‍ നിന്നും പാലക്കാട് ഫാമില്‍ എത്തിച്ച സുല്‍ത്താന്‍ എന്ന ഒട്ടകത്തെ വാങ്ങി രാമക്കല്‍മേട്ടില്‍ എത്തിക്കുകയായിരുന്നു.ഒന്നേമുക്കാല്‍ ലക്ഷത്തോളം രൂപ ഇവര്‍ക്ക് ചിലവായി.
ഇടുക്കിയില്‍ ആന, കുതിര സവാരികള്‍ സാധാരണ യാണെങ്കിലും ഒട്ടക സവാരി ആദ്യമാണ്. ഇതിനാല്‍ തന്നെ രാമക്കല്‍മേട് എത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ കൗതുകം പകരുകയാണ്. ഒട്ടക സവാരിക്കൊപ്പം ഒട്ടകത്തിന്‍ ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും വലിയ തിരക്കാണ്.മരുഭൂമിയില്‍ ജീവിക്കുന്ന ഒട്ടകം ഇടുക്കിയിലെതണുത്ത കാലാവസ്ഥയില്‍എങ്ങനെ പൊരുത്തപ്പെട്ട്പോകുന്നു എന്നാണ് പലര്‍ക്കുമുള്ള സംശയം.
കടലചെടി,മുള്ള്ചെടി, പച്ചപ്പുല്ല് എന്നിവയൊക്കെയാണ് സുല്‍ത്താന്റെ ആഹാരം. ഒറ്റത്തവണ 20 ലിറ്റര്‍ വെള്ളം അകത്താക്കും. ഇങ്ങനെ ദിവസവും മൂന്നോ നാലോ പ്രാവശ്യം വെള്ളം കുടിക്കും. ഇടുക്കിയിലെ തണുപ്പും കാറ്റും സുല്‍ത്താന് .ബുദ്ധിമുട്ടുണ്ടാക്കുന്നില്ലന്നാണ് ഒട്ടകത്തെ പരിചരിക്കുന്നവര്‍ പറയുന്നത്.