പ്രധാന വാര്‍ത്തകള്‍
കനത്ത മഴ തുടരുന്നു; ഓറഞ്ച് അലര്‍ട്ട്; തൃശൂര്‍ പൂരം വെടിക്കെട്ട് മൂന്നാം തവണയും മാറ്റി


തൃശൂര്‍: മഴ തോരാത്തതിനാല്‍ തൃശൂര്‍ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി. കനത്ത മഴയെ തുടര്‍ന്ന് തൃശൂരില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. ശനിയാഴ്ച വൈകിട്ട് 6.30നു വെടിക്കെട്ടു നടത്താനാണു തീരുമാനിച്ചിരുന്നത്. മഴയെത്തുടര്‍ന്ന് ഇത് മൂന്നാം തവണയാണ് വെടിക്കെട്ട് മാറ്റിവയ്ക്കുന്നത്.
നിലവിലെ മഴ സാഹചര്യം പൂര്‍ണമായി മാറിയ ശേഷം മാത്രം വെടിക്കെട്ട് നടത്താമെന്നാണ് ഇപ്പോഴത്തെ തീരുമാനം. മേയ് 11ന് പുലര്‍ച്ചെയാണ് വെടിക്കെട്ട് നടക്കാനിരുന്നത്. മഴയെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.