പ്രധാന വാര്‍ത്തകള്‍
സില്‍വര്‍ ലൈന്‍ പ്രചാരണം കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ കൈ പുസ്തകം; ഏഴരലക്ഷം ചെലവില്‍ അഞ്ച് ലക്ഷം പുസ്തകം


തിരുവനന്തപുരം: സിൽവർ ലൈൻ പ്രചാരണത്തിന് വീണ്ടും കൈ പുസ്തകമിറക്കാൻ സർക്കാർ തീരുമാനം. അതിരടയാള കല്ലിടൽ താൽകാലികമായി നിർത്തിയിരിക്കുകയാണെങ്കിലും ജനങ്ങളെ കാര്യങ്ങൾ ബോധിപ്പിക്കലാണ് ലക്ഷ്യം. ഇതിനായാണ് രണ്ടാമതും കൈ പുസ്തകം ഇറക്കുന്നത്.അഞ്ച് ലക്ഷം കൈ പുസ്തകങ്ങളാണ് സർക്കാർ അച്ചടിച്ച് ഇറക്കുന്നത്. ഇതിനായി ഏഴരലക്ഷം രൂപ അനുവദിച്ച് ഉത്തരവിറങ്ങി. നേരത്തെ നാലരക്കോടി ചെലവിൽ 50 ലക്ഷം കൈപ്പുസ്തകം ഇറക്കിയിരുന്നു.