പ്രാദേശിക വാർത്തകൾ
റായ്പൂരിൽ പരിശീലന പറക്കലിനിടെ ഹെലികോപ്റ്റർ തകർന്ന് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു


റായ്പൂർ: ഛത്തീസ്ഗഡിലെ റായ്പൂരിലെ വിമാനത്താവളത്തിൽ ഹെലികോപ്റ്റർ തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു. പരിശീലന പറക്കലിനിടെ യാണ് അപകടമുണ്ടായത്. ക്യാപ്റ്റൻ ഗോപാൽ കൃഷ്ണ പാണ്ഡെ, ക്യാപ്റ്റൻ എ പി ശ്രീവാസ്തവയുമാണ് മരിച്ചത്. ഹെലികോപ്റ്റർ ഇറക്കാൻ ശ്രമിക്കുന്നതിനിടെയാണ് തീപിടിച്ച് അപകടമുണ്ടായത്. ഇവർ മാത്രമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
മന പൊലീസ് സ്റ്റേഷൻ പരിധിയിലെ റായ്പൂരിലെ സ്വാമി വിവേകാനന്ദ വിമാനത്താവളത്തിൽ രാത്രി ഒമ്പതോടെയാണ് സംഭവം നടന്നതെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് (എസ്എസ്പി) പ്രശാന്ത് അഗർവാൾ പറഞ്ഞു. അപകടത്തിന്റെ കാരണം ഉടൻ വ്യക്തമായിട്ടില്ല. അപകട കാരണം കണ്ടെത്താനായി വിശദമായ അന്വേഷണം നടത്തുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.