പ്രധാന വാര്‍ത്തകള്‍
മൂന്നു വയസ്സുകാരന്റെ വയറ്റിൽ കുടുങ്ങിയ ഇരുമ്പു നട്ട് പുറത്തെടുത്തു…


തൊടുപുഴ : മൂന്നു വയസ്സുകാരന്റെ വയറ്റിൽ കുടുങ്ങിയ ഇരുമ്പു നട്ട് പുറത്തെടുത്തു. കഴിഞ്ഞദിവസം അർധരാത്രിയോടെ തൊടുപുഴ ചാഴികാട്ട് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച കുട്ടിക്കു നടത്തിയ പരിശോധനയിലാണ് ആമാശയത്തിൽ കുടുങ്ങിയ നിലയിൽ നട്ട് കണ്ടെത്തിയത്. ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിലെ ഡോ. മാത്യു ചൂരക്കൻ, ഡോ. ബോണി ജോർജ്, എൻഡോസ്കോപ്പി ടെക്നിഷ്യൻ ജോണി എന്നിവരുടെ നേതൃത്വത്തിലാണ് 1.5 സെന്റീമീറ്റർ വലുപ്പമുള്ള നട്ട് പുറത്തെടുത്തത്. കുട്ടി ആശുപത്രി വിട്ടു.