Life Style/ Techപ്രധാന വാര്‍ത്തകള്‍
ഇന്ത്യയില്‍ 5 ജി സേവനം ഓഗസ്റ്റ്-സെപ്റ്റംബര്‍ കാലയളവില്‍ ആരംഭിച്ചേക്കും
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഫൈവ് ജി സേവനം ഓഗസ്റ്റ്-സെപ്റ്റംബര്‍ കാലയളവില്‍ ആരംഭിച്ചേക്കും. ഫൈവ് ജി സേവനം സമയബന്ധിതമായി ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര ടെലികോംമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഫൈവ് ജി സേവനം ആരംഭിക്കുന്നതിന് മുന്‍പ് സ്പെക്ട്രം ലേലം നടക്കും. ജൂണ്‍ തുടക്കത്തില്‍ ഇത് ആരംഭിക്കാനാണ് സാധ്യത.
7.5ലക്ഷം കോടി രൂപ മൂല്യം വരുന്ന മെഗാ സ്പെക്ട്രം ലേലത്തിനാണ് ട്രായ് തയ്യാറെടുക്കുന്നത്. 2025ഓടേ ലോക ജനസംഖ്യയുടെ മൂന്നില്‍ ഒന്ന് ഫൈവ് ജിയിലേക്ക് മാറുമെന്നാണ് കരുതുന്നത്. ഫൈവ് ജി സേവനം വികസിപ്പിക്കുന്നതില്‍ ദക്ഷിണ കൊറിയ, ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളാണ് മുന്‍പന്തിയില്‍ നില്‍ക്കാന്‍ സാധ്യത.