പ്രധാന വാര്‍ത്തകള്‍
പതിവ് തെറ്റിച്ച് കോൺഗ്രസ്; ഉമയെ തീരുമാനിച്ചത് റെക്കോര്‍ഡ് വേഗത്തില്‍
തിരുവനന്തപുരം: സ്ഥാനാർഥിയെ സംബന്ധിച്ച ചർച്ചകൾ കോൺഗ്രസ് ഇത്രയും വേഗം പൂർത്തിയാക്കുന്നത് ഇതാദ്യം. സീറ്റിന് അവകാശവാദവുമായി നിരവധിപേർ എത്തുന്നതോടെ സ്ഥാനാർഥി പ്രഖ്യാപനം നീളുന്ന പതിവ് നേതൃത്വം തെറ്റിച്ചു.
മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എം.എം.ഹസ്സൻ, രമേശ് ചെന്നിത്തല എന്നിവർ തൃക്കാക്കരയിലെ സ്ഥാനാർഥിക്കായി ഇന്ദിരാഭവനിൽ യോഗം ചേരുമ്പോൾ ഉമാ തോമസിന്റെ പേരിനായിരുന്നു മുൻഗണന.