Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

20 മാസം; എ. സമ്പത്തും സംഘവും ചെലവിട്ടത് 7.26 കോടി സര്‍ക്കാര്‍ സമ്പത്ത്



തിരുവനന്തപുരം: കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി ഡല്‍ഹിയില്‍ 20 മാസം പ്രവര്‍ത്തിച്ച മുന്‍ എംപി എ.സമ്പത്തിനും സഹായിച്ച സംഘത്തിനുമായി സംസ്ഥാനം ചെലവിട്ടത് 7.26 കോടി രൂപ. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്കു നിയമസഭയില്‍ സര്‍ക്കാര്‍ മറുപടി നല്‍കാന്‍ മടിക്കുമ്പോഴാണ് 2019-20, 2020-21 വര്‍ഷങ്ങളിലെ വരവു ചെലവു കണക്കുകളില്‍നിന്നു വിവരം പുറത്തായത്.

2019-20 ല്‍ 3.85 കോടിയും 2020-21ല്‍ 3.41 കോടി രൂപയുമായിരുന്നു ചെലവ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനോടു തോറ്റതിനെ തുടര്‍ന്ന് സമ്പത്തിനെ 2019 ഓഗസ്റ്റിലാണ് കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാങ്കില്‍ ഡല്‍ഹിയില്‍ നിയമിച്ചത്. കോവിഡ് വ്യാപനം അതിരൂക്ഷമായപ്പോഴാകട്ടെ തിരുവനന്തപുരത്തെ വസതിയില്‍ ആയിരുന്നു. 4 പഴ്‌സനല്‍ സ്റ്റാഫിനെയാണു സഹായിക്കാനായി നിയോഗിച്ചത്. ദിവസ വേതനാടിസ്ഥാനത്തില്‍ 6 പേരെയും നല്‍കി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലാവധി അവസാനിച്ചപ്പോള്‍ സമ്പത്ത് കേരളത്തിലേക്കു മടങ്ങി. പുതിയ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി.

ചെലവുകള്‍ ഇങ്ങനെ:

ശമ്പളം: 4.62 കോടി
ദിവസ വേതനം 23.45 ലക്ഷം
യാത്രാ ചെലവുകള്‍: 19.45 ലക്ഷം
ഓഫിസ് ചെലവുകള്‍ 1.13 കോടി
ആതിഥേയ ചെലവുകള്‍ 1.71 ലക്ഷം
വാഹന അറ്റകുറ്റപ്പണി: 1.58 ലക്ഷം
മറ്റു ചെലവുകള്‍: 98.39 ലക്ഷം
ഇന്ധനം: 6.84 ലക്ഷം.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!