പ്രധാന വാര്‍ത്തകള്‍
കോവിഡ് കണക്ക് നൽകുന്നില്ലെന്ന വാദം തെറ്റ് :പരിശോധിക്കാത്തത് കേന്ദ്രം;മന്ത്രി വീണാ ജോർജ്
കേരളം കോവിഡ് കണക്ക് നൽകുന്നില്ലെന്ന കേന്ദ്രസർക്കാർ വാദം തെറ്റാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സർക്കാർ കോവിഡ് കണക്കുകൾ കൃത്യമായി അവലോകനം ചെയ്ത് കേന്ദ്രത്തെ അറിയിക്കുന്നുണ്ട്. അത് പരിശോധിക്കേണ്ടത് കേന്ദ്രമാണ്. അതു ചെയ്യാതെ തെറ്റായ കാര്യങ്ങൾ പറയുകയാണെന്ന് മന്ത്രി പറഞ്ഞു. കോവിഡ് കൂടിയാൽ ബുള്ളറ്റിൻ വീണ്ടും പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡുമായി ബന്ധപ്പെട്ട കണക്കുകൾ ദിവസവും കേന്ദ്രത്തിനു സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനത്തിനു കത്തയച്ചിരുന്നു. 14 മുതൽ 17 വരെയുള്ള കണക്കുകൾ സംസ്ഥാനം കേന്ദ്രത്തിനു നൽകിയില്ലെന്നാണ് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നത്. രോഗവ്യാപനം വിലയിരുത്താനും പുതിയ വകഭേദഗങ്ങൾ സമയബന്ധിതമായി കണ്ടെത്താനും ദിവസേനയുള്ള കണക്കുകൾ അത്യാവശ്യമാണെന്നും കത്തിൽ പറഞ്ഞിരുന്നു.