

കട്ടപ്പന നഗരസഭയെ സമ്പൂര്‍ണ്ണ ഒ.ഡി.എഫ് പ്ലസ് ആയി പ്രഖ്യാപിച്ചു. 2022 മാര്‍ച്ച് 30 ന് ചേര്‍ന്ന നഗരസഭാ യോഗത്തിലാണ് തീരുമാനം. ഒ.ഡി.എഫ് ആയി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ നഗരസഭയിലെ പൊതു ഇടങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്താന്‍ പാടില്ലാത്തതാണന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ഈടാക്കുന്നതാണന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.