പ്രധാന വാര്‍ത്തകള്‍
പണിമുടക്കിൽ പങ്കെടുക്കുന്ന സംഘടനകൾ.

ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, സിഐടിയു, എഐയുടിയുസി, എസ്ഇഡബ്ല്യുഎ, എഐസിസിടിയു, എൽപിഎഫ്, യുടിയുസി തുടങ്ങിയ സംഘടനകൾ സംയുക്തമായിട്ടാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് പണിമുടക്കുന്ന തൊഴിലാളികൾ സമരകേന്ദ്രങ്ങളിൽ അണിനിരക്കും. ഓരോ ജില്ലയിലും 25ൽ കുറയാത്ത സമരകേന്ദ്രമുണ്ടാകും.
തലസ്ഥാനത്തെ കേന്ദ്രത്തിൽ അയ്യായിരത്തിലധികം തൊഴിലാളികൾ മുഴുവൻ സമയംപങ്കെടുക്കും. പൊതുയോഗം തിങ്കൾ പകൽ 11-ന് സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്ഘാടനംചെയ്യും. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ അധ്യക്ഷനാകും.