മൂലമറ്റത്ത് കെ-റയിൽ കുറ്റികൾ സ്ഥാപിച്ച് ബിജെപി പ്രതിഷേധിച്ചു.
കേരള ജനതയെ പ്രതിസന്ധിയിലാക്കുന്ന
സിൽവർ ലൈൻ പദ്ധതിക്കെതിരെ നടക്കുന്ന സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാച്ച് മൂലമറ്റത്ത് ബിജെപി പ്രവർത്തകർ വ്യത്യസ്ഥമായ പ്രതിഷേധ സമരം നടത്തി.നൂറ് കണക്കിന് പ്രവർത്തകർ സർവ്വേകല്ലുളും, മുഖ്യമന്ത്രിയുടെ കോലങ്ങളുമേന്തിയായിരുന്നു പ്രകടനം.മൂലമറ്റം പട്ടണ നടുവിൽ റയിൽ കാലുകൾ നിരത്തി അതിൽ കോലങ്ങൾ കിടത്തി ദഹിപ്പിക്കുകയായിരുന്നു.
പ്രതിഷേം പരിപാടിയുടെ ഭാഗമായി നടന്ന കോലം ദഹിപ്പിക്കൽ കോലത്തിന് തീ കൊളുത്തി ബിജെപി ജില്ലാ പ്രസി.കെ.എസ്അജി ഉൽഘാടനം ചെയ്തു.പിഏ.വേലുക്കുട്ടൻ, അഡ്വ.ശ്രീവിദ്യ, പ്രമോദ് പാടത്തിൽ, അജിത്ത് ഇടവെട്ടി, മിനി സുധീപ്, ഉത്രാടം കണ്ണൻ, എം.ജി.ഗോപാലകൃഷ്ണൻ, എം.കെ.രാജേഷ്, വിഷ്ണു കൊച്ചുപറമ്പൻ, വത്സ ബോസ്, കെ.പി.മധു,അഭിജിത്ത്, അഭിരാം മേനോൻ രമ രാജീവ്, ജയശ്രീ, അനിൽകുമാർ, പി.എൻ.സിന്ധു, ബിജി, ഷീബ, ബിന്ദു, വിആർ.ജയകുമാർ, ഗിരീഷ് ബാബു, അനൂപ് ജോൺ, ബിബിൻ ബാബു, അനൂപ് എള്ളക്കാട്ട് എന്നിവർ നേതൃത്വം നൽകി.