ഉടുമ്പന്‍ചോല
നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന വനിതാ ക്ഷീര കർഷകർക്കുള്ള കാലിത്തീറ്റ വിതരണം എഴുകുംവയൽ ക്ഷീരോത്പാദകസഹകരണ സംഘത്തിൽ നടന്നു. നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാണി തോമസ് ഉത്ഘാടനം ചെയ്തു.


സംഘം പ്രസിഡന്റ് KP രാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ നെടുംകണ്ടം ഗ്രാമപഞ്ചായത്ത് 19 ആം വാർഡ് മെമ്പർ പ്രീമി ലാലിച്ചൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സംഘം സെക്രട്ടറി, ക്ഷീര കർഷകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. എഴുകുംവയൽ ക്ഷീരോത് പാദക സഹകരണ സംഘം വഴി സബ്‌സിഡി നിരക്കിൽ 126 ചാക്ക് കാലിത്തീറ്റയാണ് പദ്ധതി മുഖാന്തിരം കർഷകർക്ക് ലഭ്യമാക്കുന്നത്.