ഇടുക്കി
വീട്ടിലേക്കുള്ള നട സമീപവാസി ജെസിബിക്ക് ഇടിച്ച് നശിപ്പിച്ചതായി പരാതി. കട്ടപ്പന കുന്തളംപാറ കൂടപ്പുഴ ഷിജിമോൾ അഗസ്റ്റിൻ്റ് വീടിൻ്റ് നടകളാണ് സമീപവാസി നശിപ്പിച്ചത്.


വീട്ടിലേക്കുള്ള നടപ്പാത സമീപവാസി ജെ സി ബി ഉപയോഗിച്ച് തകർത്തതായി പരാതി ഉയർന്നിരിക്കുന്നത്. കുന്തളംപാറ സ്വദേശിനി കൂടപ്പുഴയിൽ ഷിജിമോൾ അഗസ്റ്റിൻ ആണ് പരാതിയുമായി രംഗത്ത് വന്നത്. വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് വീട്ടിലേക്ക് കയറുന്ന സ്റ്റെപ്പുകൾ തകർക്കുകയായിരുന്നു. അതേസമയം കോടതി ഉത്തരവ് പ്രകാരം തങ്ങളുടെ സ്ഥലത്ത് അനധികൃതമായി നിർമിച്ച സ്റ്റെപ്പുകൾ ആണ് പൊളിച്ചു മാറ്റിയതെന്ന് പ്രതിഭാഗത്തിൻ്റ് ന്യായികരണം. കഴിഞ്ഞ 6 വർഷമായി താൻ ഉപയോഗിക്കുന്ന വഴിയും നടയുമാണ് ഇപ്പോൾ സമീപവാസി തകർത്തത്. വഴിക്കായി ഒരു ലക്ഷത്തി അറുപതിനായിരം രൂപാ താന്നോട് മുൻപ് സമീവാസി വാങ്ങിയതായും ഷിജി ആരോപിച്ചു