നാട്ടുവാര്‍ത്തകള്‍
ധീരജ് കൊലക്കേസ്: യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി പിടിയിൽ
ഇടുക്കി പൈനാവ് ഗവൺമെന്റ് എൻജിനീയറിങ് കോളജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ (21) കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒരാള്‍ കൂടി പിടിയില്‍. യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറിയും കഞ്ഞിക്കുഴി പഞ്ചായത്തംഗവുമായ സോയിമോന്‍ സണ്ണിയാണ് പിടിയിലായത്. ചേലച്ചുവട്ടിലെ വീട്ടില്‍നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഉടൻ അറസ്റ്റ് രേഖപ്പെടുത്തും. കേസിൽ ഇതുവരെ ഏഴു പേരാണ് അറസ്റ്റിലായത്.
ജനുവരി 10ന്, എൻജിനീയറിങ് കോളജിലെ യൂണിയൻ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിനിടെയാണ് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗം കണ്ണൂർ തളിപ്പറമ്പ് സ്വദേശിയും കംപ്യൂട്ടർ സയൻസ് വിദ്യാർഥിയുമായ ധീരജ് രാജേന്ദ്രൻ കുത്തേറ്റു മരിച്ചത്. ആക്രമണത്തിൽ തൃശൂർ സ്വദേശി അഭിജിത് ടി.സുനിൽ (21), കൊല്ലം സ്വദേശി എ.എസ്.അമൽ (23) എന്നിവർക്കു പരുക്കേറ്റിരുന്നു.