നാട്ടുവാര്‍ത്തകള്‍
സ്കൂൾ ബസ് നിയന്ത്രണം വിട്ടു ഇരട്ടയാർ ഡാം സൈറ്റിലേക്ക് മറിഞ്ഞു കുട്ടികൾക്ക് പരിക്ക്;ഇരട്ടയാർ സെന്റ് തോമസ് സ്കൂൾ ബസ് ആണ് അപകടത്തിൽ പെട്ടത്

നിയന്ത്രണം വിട്ട സ്കൂൾ ബസ് മറിഞ്ഞു 3 പേർക്ക് പരിക്ക് ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ബസ് ആണ് നാലുമുക്ക് റോഡിലെ കറ്റിയാ മലക്ക് സമീപം മറിഞ്ഞത് വൈകുന്നേരം നാല് മണിയോടെയാണ് സംഭവം ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ബസാണ് നാലുമുക്ക് റോഡിൽ കറ്റിയാ മലക്ക് സമീപം മറിഞ്ഞത് നിയന്ത്രണം നഷ്ടപ്പെട്ട ബസ് ക്യാച്ച് മെന്റ് ഏരിയയിലേക്ക് മറിയുകയായിരുന്നു അപകടം നടക്കുമ്പോൾ 12 ഓളം വിദ്യാർത്ഥികൾ ബസിലുണ്ടായിരുന്നു വൈകുന്നേരം നാല് മണിയോടെയാണ് സംഭവം അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു വലിയ ദുരന്തമാണ് ഒഴിവായതെന്ന് നാട്ടുകാർ പറഞ്ഞു