പ്രധാന വാര്‍ത്തകള്‍
ദക്ഷിണാഫ്രിക്കന്‍ ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു
കേപ്ടൗണ്‍: നൊബേല്‍ സമ്മാന ജേതാവും ദക്ഷിണാഫ്രിക്കന്‍ ആര്‍ച്ച് ബിഷപ്പുമായ ഡെസ്മണ്ട് ടുട്ടു (90) അന്തരിച്ചു. വര്‍ണവിവേചനത്തിനെതിരായ പോരാട്ടം നയിച്ച വ്യക്തിയാണ് മനുഷ്യാവകാശ പ്രവര്‍ത്തകനായ ടുട്ടു. മുന്‍പ് പ്രോസ്‌റ്റേറ്റ് കാന്‍സറിന് ചികിത്സ തേടിയിരുന്ന അദ്ദേഹം അടുത്തകാലത്തായി കാന്‍സറിനെ തുടര്‍ന്നുള്ള അണുബാധയ്ക്ക് ചികിത്സയിലായിരുന്നു.
കേപ്ടൗണിലെ ഒയാസിസ് ഫ്രെയില്‍ കെയര്‍ സെന്ററില്‍ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. വര്‍ണവിവേചനത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് 1984-ല്‍ അദ്ദേഹം നൊബേല്‍ സമ്മാനം നേടി. ടുട്ടുവിന്റെ നിര്യാണത്തില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ അനുശോചിച്ചു.
2005-ല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം കേരളത്തിലും എത്തിയിരുന്നു. 1996-ലാണ് അദ്ദേഹം ബിഷപ്പ് പദവിയില്‍ നിന്ന് വിരമിച്ചത്.