പ്രധാന വാര്‍ത്തകള്‍
കുട്ടിക്കാനത്തിന് സമീപം പുല്ലുപാറയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ട്രാവലർ അപകടത്തിൽപ്പെട്ടു. രണ്ട് പേർക്ക് ദാരുണാന്ത്യം.

കുട്ടിക്കാനത്തിന് സമീപം പുല്ലു പാറയിൽ ഉണ്ടായ വാഹനാപകടത്തിൽ ശബരി തീർത്ഥാടകർ സഞ്ചരിച്ച വാൻ അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു.നാല് വാഹനങ്ങൾ തമ്മിലാണ് കൂട്ടിയിടിച്ചത്. ട്രാവലർ വാഹനത്തിൽ സഞ്ചരിച്ചവരാണ് മരിച്ച രണ്ട് പേർ . ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി.