Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

കുട്ടിക്കാനത്ത് അപകടത്തിൽപ്പെട്ടത് ആന്ധ്രാ സ്വദേശികൾ . കാറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് നിർത്തിയിട്ടിരുന്ന ട്രാവലറിലേയ്ക്ക് ബസ് ഇടിച്ച് കയറിയാണ് അപകടം. 2 പേരുടെ മരണത്തിന് പുറമേ ആറ് പേർക്ക് പരിക്കേറ്റു.



കുട്ടിക്കാനത്തിന് സമീപം അമലഗിരിയില്‍ വച്ചാണ് ആന്ധ്രാ സ്വദേശികളായ തീര്‍ഥാടകര്‍ സഞ്ചരിച്ച ട്രാവലര്‍ കാറുമായി കൂട്ടിയിടിച്ചത്. ഇതിനെ തുടര്‍ന്ന് ട്രാവലര്‍ നിര്‍ത്തിയ തീര്‍ഥാടകര്‍ വാഹനത്തിനു പുറത്തു നിന്ന് സംസാരിക്കുന്നതിനിടെ കുട്ടിക്കാനം ഭാഗത്തു നിന്നും വന്ന തീര്‍ഥാടകരുടെ ബസ് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനായി വെട്ടിച്ചപ്പോള്‍ നിര്‍ത്തിയിട്ടിരുന്ന ട്രാവലറില്‍ ഇടിക്കുകയായിരുന്നു. പുറത്ത് നിന്ന തീര്‍ഥാടകര്‍ വാഹനങ്ങള്‍ക്കും മതിലിനും ഇടയില്‍പെട്ട് ചതഞ്ഞരഞ്ഞു.പെരുവന്താനത്തിനു സമീപം അമലഗിരിയില്‍ രാവിലെ 11 ഓടെയാണ് അപകടം ഉണ്ടായത്. ആന്ധ്രാ പ്രദേശിലെ കര്‍ണൂര്‍ ജില്ലയില്‍ നിന്നുള്ള യാഗേല്‍ ടി. ഈശ്വരപ്പ (43), ആദിനാരായണ (45) എന്നിവരാണ് മരിച്ചത്. ആന്ധ്രാപ്രദേശ്
ജോലാര്‍പേട്ട സ്വദേശികളായ സുരേഷ് കുമാര്‍ (46), മല്ലികാര്‍ജുനലു (43),
പുല്ലയ്യ (35), പലേസയ്യ (43), വിജയദാസ്‌കര്‍ റെഡി (46), മല്ലികാര്‍ജുന (38) എന്നിവര്‍ക്കാണ് പരുക്കേറ്റത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടിരുന്നു. സ്ഥലത്തെത്തിയ പെരുവന്താനം പൊലീസും ഹൈവേ പോലീസുമാണ് രക്ഷാ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!