കട്ടപ്പന നഗരസഭ തയ്യൽ മെഷീനുകൾ വിതരണം ചെയ്തു;സ്ത്രീകളെ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
കട്ടപ്പന:കട്ടപ്പന നഗരസഭയുടെ നടപ്പാക്കുന്ന വനിതകൾക്കായുള്ള തയ്യൽ മെഷീൻ വിതരണ പദ്ധതിയുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.തയ്യൽ രംഗത്തെ മാറ്റം വളരെ വലുതാണെന്നും കോവിഡിന്റെ പശ്ചാത്തലത്തിൽ സുരക്ഷിതമായി വീട്ടിൽ ഇരുന്നു വരുമാനം കണ്ടെത്താൻ സഹായമാകുമെന്നും മന്ത്രി പറഞ്ഞു.നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 68 തയ്യൽ മെഷീനുകളാണ് വിതരണം ചെയ്യുന്നത്.ഒരു വാർഡിൽ നിന്നും അർഹരായ രണ്ട് പേർക്ക് വീതമാണ് മെഷീൻ നൽകുക. സ്ത്രീകളെ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.കട്ടപ്പന ഭാഗത്തെ ശുദ്ധജല ക്ഷമത്തിന് പരിഹാരം കാണണമെന്ന ചെയർപേഴ്സന്റെ അഭ്യർത്ഥനയിൽ
ജലജീവൻ മിഷൻ നഗര മേഖലയിലും വ്യാപിപ്പിക്കാനുള്ള തീരുമാനങ്ങൾ എടുക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.കാല താമസം നേരിടുകയാണെങ്കിൽ മറ്റൊരു പദ്ധതിയിലൂടെ നഗരസഭയിൽ സമ്പൂർണമായി ശുദ്ധജലം എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
വിതരണോദ്ഘാടനത്തിൽ നഗരസഭ ചെയർപേഴ്സൺ ബീന ജോബി അധ്യക്ഷത വഹിച്ചു.നഗരസഭ കൗൺസിലർമാർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.