Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ 2.0 മായി ബന്ധപ്പെട്ട് കട്ടപ്പന നഗരസഭയിൽ ജൈവമാലിന്യ ശേഖരണം ആരംഭിച്ചു



മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ 2.0 മായി ബന്ധപ്പെട്ട് കട്ടപ്പന നഗരസഭയിൽ ജൈവമാലിന്യ ശേഖരണം ആരംഭിച്ചു. നഗരസഭാ ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്തു.

മാലിന്യമുക്ത നവകേരളം 2.0യുമായി ബന്ധപ്പെട്ട് നടത്തിവരുന്ന ശുചിത്വ പരിപാടികളോട് അനുബന്ധിച്ചാണ് സംസ്ഥാനത്തുടനീളം മാലിന്യ ശേഖരണം നടത്തുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് കട്ടപ്പന നഗരസഭയിലും ജൈവമാലിന്യ ശേഖരണമാരംഭിച്ചത്.

2025 മാർച്ച് 25 നകം എല്ലാ വീടുകളും സ്ഥാപനങ്ങളിലും ജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്ന സംവിധാനങ്ങൾ സ്വയം ഏർപ്പെടുത്തുകയോ നഗരസഭ നിർദേശിക്കുന്ന ഏജൻസികൾക്ക് യൂസർ ഫീ നൽകി കൈമാറുകയോ ചെയ്യണം.

നഗരത്തിനുള്ളിലെ വീടുകൾ അപ്പാർട്ട്മെന്റുകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവയാണ് പദ്ധതിയുടെ പരിധിയിൽ വരുന്നത്. കട്ടപ്പന പുതിയ ബസ്സ്റ്റാൻഡിൽ നഗരസഭ ചെയർപേഴ്സൺ ബിനാ ടോമി പദ്ധതി ഉദ്ഘാടനം ചെയ്തു.


ഉദ്ഘാടന യോഗത്തിൽ നഗരസഭാ വൈസ് ചെയർമാൻ കെ ജെ ബെന്നി അധ്യക്ഷനായിരുന്നു. നഗരസഭാ കൗൺസിലർ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി,

ക്ലീൻ സിറ്റി മാനേജർ ജിൻസ് സിറിയക്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ ബേബി,മർച്ചന്റ് അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് സിജോ മോൻ ജോസ്, ജനറൽ സെക്രട്ടറി ജോഷി കുട്ടട, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് സജീന്ദ്രൻ പൂവാങ്കൽ, മറ്റ് കൗൺസിലർമാർ, വ്യാപാരികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!