പീരുമേട് താലൂക്കാശുപത്രിയിൽ ഹൃദയപൂർവ്വം പദ്ധതി ഡിവൈഎഫ്ഐ പുനരാരംഭിച്ചു
പീരുമേട് താലൂക്കാശുപത്രിയിൽ ഹൃദയപൂർവ്വം പദ്ധതി ഡിവൈഎഫ്ഐ പുനരാരംഭിച്ചു. ഇന്ന് ഉപ്പുതറ മേഖല കമ്മറ്റി യുടെ നേതൃത്വത്തിലാണ് പൊതിച്ചോർ എത്തിച്ച് നൽകിയത്.
2020 ലാണ് ഡി വൈ എഫ് ഐ വയറെരിയുന്നവരുടെ മിഴി നിറയാൻ ഹൃദയ പൂർവ്വം പദ്ധതി നടപ്പിലാക്കിയത്. കോവിഡ് കാരണം പദ്ധതി നിർത്തിവെച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പദ്ധതി പുനരാരംഭിച്ചു. ആദ്യ ദിവസം വള കോട് മേഖല കമ്മറ്റിയാണ് ഭക്ഷണ പൊതികൾ എത്തിച്ച് നൽകിയത്. ഇന്ന് ഉപ്പുതറ മേഖല കമ്മറ്റിയാണ് ഭക്ഷണ പൊതികൾ എത്തിച്ചത്. സുമനസുകളിൽ നിന്നും സംഘടിപ്പിച്ചാണ് യുവജനങ്ങൾ ഭക്ഷണ പൊതികൾ എത്തിക്കുന്നത്. കരുണ വറ്റാത്ത ഹൃദയമാണ് യുവജനങ്ങൾക്കുള്ളതെന്ന് തെളിയിക്കുകയാണ് ഡി വൈ എഫ് ഐ ഭക്ഷണപതിയുമായി നീങ്ങിയ ഓട്ടോയുടെ ഫ്ലാഗ് ഓഫ് കർമ്മം ഡി വൈ എഫ് ഐ മേഖല സെക്രട്ടറി കെ കലേഷ് കുമാർ നിർവ്വഹിച്ചു. മേഖല പ്രസിഡന്റ് ടി യു രഞ്ജിത്ത് സി പി എം ഉപ്പുതറ ലോക്കൽ കമ്മറ്റിയംഗം ടി കെ സി ജോ, അനീഷ് വർഗീസ്, സുജിത്ത് ,സനു , അഭി എന്നിവർ നേതൃത്വം നൽകി.