മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം അലംഭാവം വെടിയണമെന്നാവശ്യപ്പെട്ട് 19 ന് ചപ്പാത്തിൽ കേരള കോൺഗ്രസ് ഉപവാസ സംഘടിപ്പിന്നു
മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം അലംഭാവം വെടിയണമെന്നാവശ്യപ്പെട്ട് 19 ന് ചപ്പാത്തിൽ കേരള കോൺഗ്രസ് ഉപവാസ സംഘടിപ്പിന്നു. കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് സമരം ഉത്ഘാടനം ചെയ്യും.
മുല്ലപ്പെരിയാറ്റിൽ പുതിയ ഡാം നിർമ്മിക്കുക , സുപ്രീം കോടതിയിൽ നടത്തുന്ന കേസിൽ വീഴ്ചവരുത്തുന്നത് അവസാനിപ്പിക്കുക, കേസ് വിജയിപ്പിക്കാൻ അടിയന്തിര നടപടി സ്വീകരിക്കുക, തീരദേശത്തെ ജനങ്ങളുടെ ആശങ്ക പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉണ്ടയിച്ചാണ് കേരള കോൺഗ്രസ് ഉപവാസസമരം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ കുറെ മാസങ്ങളായി തീരദേശത്തെ ജനങ്ങൾ ആശങ്കയിലാണ്. മുല്ലപ്പെരിയാർ വിഷയത്താൽ കേരള സർക്കാർ തികച്ചും അലംഭാവമാണ് കാണിക്കുന്നത്. തമിഴ് നാടിന് അനുകൂലമായ നിലപാടുമായാണ് കേരള സർക്കാർ മുന്നോട്ട് പോകുന്നത്.
സുപ്രീം കോടതിയിൽ നിരന്തരം വക്കീലിനെ മാറ്റുന്നതാണ് കേസിന് തിരിച്ചടിയാകുന്നത്. ഇതിനെല്ലാം പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് സമരം. (സാബുവേങ്ങ വേലി ഉപ്പുതറ മണ്ഡലം ചെയർമാൻ) സമരത്തിൽ ഉപ്പുതറ മണ്ഡലം ചെയർമാൻസാബുവേങ്ങ വേലി അധ്യക്ഷത വഹിക്കും. വർക്കിംഗ് ചെയർമാൻ പി സി തോമസ്, മോൻസ് ജോസഫ് എം എൽ എ,മുൻ എം പി ഫ്രാൻസീസ് ജോർജ് , ജോണി നെല്ലൂർ, എം ജെ ജേക്കബ്ബ്, ആന്റെണി ആലഞ്ചേരി ജില്ലാ കമ്മറ്റിയംഗങ്ങൾ മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.