രാജ്യ തലസ്ഥാനത്ത് വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു.
ഡൽഹി: രാജ്യ തലസ്ഥാനത്ത് വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു. ഗാസിയാബാദിൽ വായു നിലവാര സൂചിക 800ന് മുകളിലെത്തി. ഡൽഹി നഗരത്തിൽ തിങ്കളാഴ്ച രാവിലെ വായുവിന്‍റെ ഗുണനിലവാരത്തിൽ നേരിയ പുരോഗതിയുണ്ടായിട്ടുണ്ട്. 300ന് മുകളിലാണ് സൂചിക. ഞായറാഴ്ച ഇത് 330 ആയിരുന്നു.
അതേസമയം, വായുമലിനീകരണത്തില്‍ നിന്ന് രക്ഷപ്രാപിക്കുന്നതിനുള്ള ഘട്ടംഘട്ടമായുള്ള ലോക്ക്ഡൗണ്‍ പദ്ധതി ഡല്‍ഹി സർക്കാർ ഇന്ന് സുപ്രിം കോടതിയില്‍ സമര്‍പ്പിക്കും. ഡൽഹിയിൽ ഇന്നു മുതൽ സ്കൂളുകൾ അടച്ചിടാനും തീരുമാനമായി. എല്ലാ നിർമാണ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ ഉത്തരവിട്ടിട്ടുണ്ട്.
സർക്കാർ ഓഫീസുകൾ ഉൾപ്പെടെ ഏഴു ദിവസത്തേക്ക് വർക്ക് ഫ്രം ഹോം രീതിക്കും നിർദേശം നൽകി. നിർമാണ പ്രവർത്തനങ്ങൾ 14 മുതൽ 17 വരെ നിർത്തിവയ്ക്കണമെന്നും മുഖ്യമന്ത്രി കേജരിവാൾ പറഞ്ഞു. സ്വകാര്യ സ്ഥാപനങ്ങളും വർക്ക് ഫ്രം ഹോം രീതി നടപ്പാക്കാണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.