കൊവിഡ് ബ്രിഗേഡിലെ താത്കാലിക ജീവനക്കാരുടെ കാലാവധി അവസാനിച്ചതോടെ വാഴവര അർബൻ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ വാക്സിനേഷൻ മുടങ്ങി. ഒട്ടേറെയാളുകൾ വാക്സിൻ ലഭിക്കാതെ മടങ്ങി
സാധാരണക്കാർക്ക് ആശ്വാസകരമായിരുന്ന വാഴവര വാകപടിയിലെ അർബൻ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം താളം തെറ്റുന്നതായി പരാതി.സുഗമമായി നടന്നിരുന്ന കൊവിഡ് വാക്സിനേഷൻ മുടങ്ങിയതാണ് പ്രധാനം.കൊവിഡ് ബ്രിഗേഡിലെ ജീവനക്കാരുടെ കാലാവധി അവസാനിച്ചതാണ് വാക്സിനേഷൻ മുടങ്ങാൻ കാരണം.ഇതോടെ ഒട്ടേറെ ആളുകൾക്ക് വാക്സിൻ ലഭിക്കാതെ മടങ്ങേണ്ടി വന്നു. നാഷ്ണൽ അർബൻ ഹെൽത്ത് മിഷന്റെ കീഴിൽ കട്ടപ്പന നഗരസഭയുടെ മേൽനോട്ടത്തിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. ഒരു മെഡിക്കൽ ഓഫീസറും, രണ്ട് ഡോക്ടർമാരുമടക്കം പതിനാല് ജീവനക്കാരാണ് ഉള്ളത്. ഇതിൽ ഒരു നേഴ്സ് കട്ടപ്പന പുതിയ ബസ് സ്‌റ്റാൻഡിലുള്ള വഴികാട്ടി പ്രഥമ ശുശ്രൂഷ കേന്ദ്രത്തിലാണ് ജോലി ചെയ്യുന്നത്. നിലവിൽ ലാബ് ടെക്നീഷ്യന്റെ കുറവ് ആശുപത്രിയിലെ ലാബിന്റെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.ലാബ് ടെക്നീഷ്യന്റെ ഒഴിവ് ഉടൻ നികത്തുമെന്ന് എൻ യു എച്ച് എം കോഡിനേറ്റർ പറഞ്ഞു. ഈ ഒഴിവിലേയ്ക്കുള്ള പരീക്ഷ നടത്തിക്കഴിഞ്ഞു. യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്ത് വൈകാതെ ഇന്റർവ്യൂ നടത്തി നിയമിക്കുമെന്നും എൻ യു എച്ച് എം വ്യക്തമാക്കി.അതേ സമയം
ആശുപത്രിക്കായി വാഴവരയിൽ നിർമ്മിക്കുന്ന പുതിയെ കെട്ടിടത്തിെന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിലാണ് മുൻപോട്ട് പോകുന്നതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.