കുട്ടികളെ ഉപയോഗിച്ച് കട്ടപ്പന ടൗണിൽ ബാലവേല
കുട്ടികളെ ഉപയോഗിച്ച് കട്ടപ്പന ടൗണിൽ ബാലവേല;ജില്ലാ ശിശുസംരക്ഷണ യൂണിറ്റും ചൈൽഡ്‌ലൈനും,പോലീസും ഇടപെട്ട് തടഞ്ഞു.കട്ടപ്പന ടൗണിൽ കുട്ടികളെ ഉപയോഗിച്ച് നടത്തിയിരുന്ന ബലൂൺ കച്ചവടം, സ്പ്രേയർ തുടങ്ങിയവയുടെ കച്ചവടം ജില്ലാ ശിശുസംരക്ഷണ യൂണിറ്റും ചൈൽഡ്‌ലൈനും,പോലീസും ഇടപെട്ട് തടഞ്ഞു. കട്ടപ്പന ടൗണിൽ രണ്ടാഴ്ച രാജസ്ഥാൻ സ്വദേശികളായ കുട്ടികൾ ഉൾപ്പെടുന്ന സംഘമാണ് ബലൂൺ വിൽപന നടത്തിയിരുന്നത് .കുട്ടികൾ മാസ്കോ വേണ്ടത്ര സുരക്ഷയോ ഇല്ലാതെയാണ് ടൗണിൽ താമസിച്ചിരുന്നത്.6 നും 12 നും ഇടയിൽ പ്രായമുള്ള 10ഓളം കുട്ടികളാണ് ബാലവേല ചെയ്തിരുന്നത്. ചൈൽഡ്‌ലൈൻ പലതവണ താക്കീതു ചെയ്തിരുന്നു. ഇതിനുശേഷവും കൂടുതൽ കുട്ടികൾ കച്ചവടം നടത്തിയതിനെതുടർന്ന് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസർ കിരൺ കെ.പൗലോസ്, ചൈൽഡ്‌ലൈൻ ജില്ലാ കോർഡിനേറ്റർ പ്രിന്റോ മാത്യു, റെയ്സൺ റോയ്, ഡിനോ ഷാജു, ബെർലിൻ പോൾ തുടങ്ങിയവർ ഇവർ താമസിക്കുന്ന സ്ഥലം കണ്ടെത്തി അന്വേഷണം നടത്തുകയും തുടർന്ന് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന് റിപ്പോർട്ട് കൊടുക്കുകയും ചെയ്തു.ജില്ലാ ശിശുസംരക്ഷണ ഓഫീസർ ഗീത എം.ജി കട്ടപ്പന പോലീസിന് കൊടുത്ത നിർദേശത്തെ തുടർന്നു കട്ടപ്പന പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടികൾ ഉൾപ്പെടുന്ന ആളുകളുടെ വിവരം ശേഖരിച്ചു സംഘത്തെ രാജസ്ഥാനിലേക്ക് പറഞ്ഞയച്ചു…