പുതിയ ഡാം ആശങ്കയകറ്റാന്‍; മേല്‍നോട്ടസമിതിയുടെ നിലപാട് അംഗീകരിക്കില്ല: മന്ത്രി
തിരുവനന്തപുരം∙ മുല്ലപ്പെരിയാറിലെ ജലനിരപ്പില്‍ മാറ്റം വരുത്തേണ്ട കാര്യമില്ലെന്ന മേല്‍നോട്ട സമിതിയുടെ നിലപാടിനെ അംഗീകരിക്കാനാകില്ലെന്നു ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. എതിരായ നിലപാട് എഴുതി നല്‍കാന്‍ സുപ്രീംകോടതി അനുവദിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറില്‍ പെട്ടെന്നു ജലനിരപ്പ് ഉയരുകയാണ്. ഇക്കാര്യവും കോടതിയുടെ ശ്രദ്ധയില്‍പെടുത്തും.
ജനങ്ങളുടെ ആശങ്ക അകറ്റാനാണു പുതിയ ഡാം. തമിഴ്നാടിന് ആവശ്യമായ വെള്ളം നല്‍കുമെന്നും റോഷി തിരുവനന്തപുരത്ത് പറഞ്ഞു. ഒക്ടോബർ 31 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പിൽനിന്ന് വിവരം ലഭിച്ചതായി റവന്യു മന്ത്രി കെ. രാജൻ അറിയിച്ചു. മുല്ലപ്പെരിയാർ ഡാം തുറക്കേണ്ട സാഹചര്യം ഉണ്ടായാൽ എല്ലാ ഒരുക്കങ്ങളും പൂർത്തീകരിക്കേണ്ട നടപടികൾ നടന്നുവരികയാണ്. ജില്ലാ കലക്ടർ അതിന് നേതൃത്വം നൽകുന്നുവെന്നും മന്ത്രി പറഞ്ഞു.
English Summary: Minister Roshy Augustine Press Meet