കോവിഡ് മഹാമാരിയെ നേരിടുന്നതിൽ മോദി സർക്കാർ തികഞ്ഞ പരാജയമായിരുന്നെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി
കോവിഡ് മഹാമാരിയെ നേരിടുന്നതിൽ മോദി സർക്കാർ തികഞ്ഞ പരാജയമായിരുന്നെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാജ്യം നേരിട്ട ദുരന്തം ജനം ഒരിക്കലും മറക്കില്ലെന്നും ദേശീയ ദിനപത്രത്തിലെ ലേഖനത്തിൽ സോണിയ വിമർശിച്ചു.
വാക്സിനേഷനിൽ നൂറ് കോടി നേട്ടം ഏറ്റെടുക്കുന്ന മോദി കോവിഡ് കൂടിയ നിർണായക ഘട്ടങ്ങളിൽ ഓടിയൊളിച്ചു. ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും കെടുകാര്യസ്ഥത പ്രകടമാണ്.
കേന്ദ്രം കോവിഡ് കൈകാര്യം ചെയ്യുന്നത് ഇവന്റ് മാനേജ്മെന്റ് പോലെയാണ്. വാക്സിനേഷനിലെ അവകാശവാദങ്ങൾ വെറും പൊള്ളയായിരുന്നു. 2021 അവസാനത്തോടെ എല്ലാവരെയും വാക്സിനേറ്റ് ചെയ്യുമെന്ന മോദിയുടെ അവകാശവാദവും അസ്ഥാനത്തെന്ന് സോണിയ ആരോപിച്ചു.