Idukki വാര്‍ത്തകള്‍
പാസ്റ്റർമാരുടെ സംഘടനയായ അഖിലേന്ത്യ ഇടയ സംഗമം തൊടുപുഴയിൽ യൂണിറ്റ് രൂപീകരിച്ചു

പാസ്റ്റർമാരുടെ സംഘടനയായ അഖിലേന്ത്യ ഇടയ സംഗമം തൊടുപുഴയിൽ യൂണിറ്റ് രൂപീകരിച്ചു. തൊടുപുഴ വെങ്ങല്ലൂർ എൽടിസി ചർച്ചിൽ വച്ചു കൂടിയ യോഗത്തിൽ ജില്ലാ പ്രസിഡന്റ് പാസ്റ്റർ വിൻസെന്റ് മൈക്കിൽ തൊടുപുഴ അധ്യക്ഷനായി. ദേശീയ പ്രസിഡന്റ് പാസ്റ്റർ കുമാരപുരം സുരേഷ് ഉദ്ഘാടനം ചെയ്തു. കോട്ടൂർ പി ജോയിക്കുട്ടി, വിജയൻ പാസ്റ്റർ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു. പാസ്റ്റർ ജോസഫ് സാമുവൽ കൺവീനർ, പാസ്റ്റർ കെപി മാത്യു സെക്രട്ടറി, പാസ്റ്റർ പി കെ മാത്യു ജോയിന്റ് കൺവീനർ, പാസ്റ്റർ ബേബി ജോൺ ട്രഷറർ, ബ്രദർ മാത്യു തോമസ് പ്രയർ കൺവീനവർ, പാസ്റ്റർ പീറ്റർ, പാസ്റ്റർ കെ ജെ മൈക്കിൾ( റിട്ടയേഡ് എസ് ഐ ) രക്ഷാധികാരി ബ്രദർ ശബരിനാഥ്
എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.













































































