ടെന്‍ഡര്‍ ക്ഷണിച്ചു

തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന അഗ്രിക്കള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി(ആത്മ) പ്രോജക്റ്റ് ഡയറക്ടറുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി സഞ്ചാരയോഗ്യമായതും 1500 സി.സി യില്‍ കൂടുതല്‍ എന്‍ജിന്‍ കപ്പാസിറ്റിയുള്ളതും എ.സി സൗകര്യമുള്ളതും ടാക്സി പെര്‍മിറ്റ് ഉള്ളതും ഡ്രൈവര്‍ ഉള്‍പ്പെടെ 7 പേര്‍ക്ക് സഞ്ചരിക്കാവുന്നതുമായ ജീപ്പ്/കാര്‍, ക്വട്ടേഷന്‍ അംഗീകരിച്ച് ഉത്തരവാകുന്ന തീയതി മുതല്‍ ഒരു വര്‍ഷത്തേയ്ക്ക് വാടകയ്ക്ക് നല്‍കുന്നതിന് തയ്യാറുള്ള വൃക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും മത്സര സ്വഭാവമുളള ക്വട്ടേഷനുകള്‍ ക്ഷണിച്ചു.
ക്വട്ടേഷന്‍ തീയതി മുതല്‍ ജൂണ്‍ 20 ശനിയാഴ്ച രാവിലെ 11.30 മണി വരെ പ്രവര്‍ത്തിസമയങ്ങളില്‍ ക്വട്ടേഷനുകള്‍ ഓഫീസില്‍ സ്വീകരിക്കുന്നതും അന്നേ ദിവസം ഉച്ചയ്ക്ക് 12 ന് ഹാജരുളള ക്വട്ടേഷന്‍ സമര്‍പ്പിക്കപ്പെട്ടവരുടെ സാന്നിധ്യത്തില്‍ ലഭ്യമായ ക്വട്ടേഷനുകള്‍ തുറന്നു പരിശോധിക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04862 228188. ഇമെയില്‍: [email protected]











































































































