പ്രധാന വാര്‍ത്തകള്‍
സൈക്കിൾ അപകടത്തിൽ 10 വയസുള്ള ബാലന് ദാരുണാന്ത്യം. പ്രക്രാശ് കൂനംമാക്കൽ ബേബിയുടെ ഏക മകൻ എബിൻ ബേബിയാണ് മരിച്ചത്.
വീടിന് സമീപത്ത് റോഡിൽ സൈക്കിൾ ഓടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ചെങ്കുത്തായ ഇറക്കത്തിൽ നീയന്ത്രണം വിട്ട സൈക്കിൾ സമീപത്തേ മൊബൈൽ ടവ്വറിന്റെ വേലി പൈപ്പിൽ തലയിടിച്ചാണ് അപകടമുണ്ടായത്. ഉടൻ തന്നെ കട്ടപ്പന സ്വകാര്യ ആശൂപത്രിയിൽ എത്തിച്ച ശേഷം വിദഗ്ദ ചികിൽസക്കായി തൊടുപുഴക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഉദയഗിരി സെന്റ് മേരീസ് യു.പി.സ്ക്കൂളിലെ 5-ാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച എബിൻ