San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-05-13 at 1.10.51 PM
123
previous arrow
next arrow
Idukki വാര്‍ത്തകള്‍

സീനിയർ ചേമ്പർ ഇൻ്റർനാഷണൽ കട്ടപ്പന ലീജിയൻ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും 24 ന് കട്ടപ്പനയിൽ നടക്കും



സാമൂഹിക വിഷയങ്ങളിൽ ശക്തമായ ഇടപെടൽ നടത്തുന്ന
സീനിയർ ചേമ്പർ ഇൻ്റർ നാഷണൽ കട്ടപ്പന ലീജിയൻ്റെ 2026-27 വർഷത്തെ ഭാരവാഹികളുടെയും പുതിയ ക്ലബ് അംഗങ്ങളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും കട്ടപ്പന ഏദൻ ഓഡിറ്റോറിയത്തിൽ 2026  24-ൽ നടക്കും.

സാമൂഹിക, ജീവകാരുണ്യ വിഷയങ്ങളിലും ഇടുക്കി ജില്ലയിലെ തന്നെ മാതൃകയായ ക്ലബ്ബാണ് കട്ടപ്പന സീനിയർ ചേമ്പർ. പ്രസിഡണ്ട് ജേക്കബ് എബ്രഹാമിൻ്റെ അധ്യക്ഷതയിൽ കൂടുന്ന യോഗം, നാഷണൽ പ്രസിഡണ്ട് വാസുദേവൻ എം. ഉദ്ഘാടനം നിർവഹിക്കും.

സീനിയർ പി പി എഫ് വേണുഗോപാൽ കെ പി മുഖ്യപ്രഭാഷണം നടത്തും, വിശിഷ്ട അതിഥിയായി നാഷണൽ വൈസ് പ്രസിഡണ്ട് അരവിന്ദ് എസ് പി യും പങ്കെടുക്കും..
2026- 27 വർഷത്തെ കട്ടപ്പന ലീജിയൻ പ്രസിഡണ്ടായി സാജൻ ജോസഫ്, സെക്രട്ടറി അശോക് ഇ ആർ, ട്രെഷർ തങ്കച്ചൻ ആനിയ്ക്കാമുണ്ടയിൽ, വൈസ് പ്രസിഡന്റ് റെജി കെ.കെ., ജോയിൻ്റ് സെക്രട്ടറി സണ്ണി സെബാസ്റ്റ്യൻ, എക്‌സിക്യൂട്ടീവ് അംഗ ങ്ങൾ സാജു ആൻ്റണി, ബിനു സി. ചാണ്ടി, ഷാജി ഇ.എ., രാജീവ് കെ.എസ്. തുടങ്ങിയവർ അടങ്ങിയ ഭരണസമിതി ചുമതലയേൽക്കും.

വാർത്താ സമ്മേളനത്തിൽ
പ്രസിഡൻറ് ജേക്കബ് എബ്രാഹം സെക്രട്ടറി അശോക് E R ഇലവന്തിക്കൽ,സാജൻ ജോസഫ്, സാജു ആൻ്റെണി,തങ്കച്ചൻ ആൻറണി, ബിനു C..ചാണ്ടി ,p.m. സുകു എന്നിവർ പങ്കെടുത്തു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!