San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

സർക്കാർ ജീവനക്കാരെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകും.: അഡ്വ. ഡീൻ കുര്യാക്കോസ് MP





സർക്കാർ ജീവനക്കാരെ വിശ്വാസത്തിൽ എടുത്ത് യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുമെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് MP അഭിപ്രായപ്പെട്ടു. കേരള എൻ.ജി.ഒ അസോസിയേഷന്റെ 51-ാം ഇടുക്കി ജില്ലാ സമ്മേളനം കട്ടപ്പനയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെൻ്റ് കഴിഞ്ഞ 10 വർഷക്കാലമായി തടഞ്ഞുവെച്ച  ജീവനക്കാരുടെ മുഴുവൻ അവകാശങ്ങളും ആനുകൂല്യങ്ങളും തിരിച്ചു കൊടുക്കുവാൻ പ്രതിജ്ഞാബദ്ധമാണ് യു.ഡി.എഫ് ഗവൺമെൻ്റ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് ഷിഹാബ് പരീത് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഇടുക്കി MLA ശ്രീ റോയി കെ പൗലോസ് മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി ഡി.സി.സി പ്രസിഡൻ്റ്  സി.പി. മാത്യു സമ്മേളനത്തിൽ മുഖ്യ അതിഥിയായി പങ്കെടുത്തു. ഉടുമ്പൻചോല എംഎൽഎ അഡ്വ. സേനാപതി വേണു, എ.ഐ.സി.സി അംഗം അഡ്വ.ഇ എം ആഗസ്തി എക്സ് എംഎൽഎ,കട്ടപ്പന നഗരസഭാ ചെയർമാൻ ശ്രീ ജോയി വെട്ടിക്കുഴി, കെപിസിസി സെക്രട്ടറി തോമസ് രാജൻ ,കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോസ് മുത്തനാട് ,ഡി സി.സി വൈസ് പ്രസിഡൻ്റ് മുകേഷ് മോഹൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് തോമസ് മൈക്കിൾ,  ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ.പി. ഉസ്മാൻ, ജില്ലാ പഞ്ചായത്ത് കമ്മിറ്റി സ്റ്റാൻ്റിംഗ് കമ്മിറ്റി  ചെയർമാൻ ഫ്രാൻസിസ് അറക്കപ്പറമ്പിൽ, ജില്ലാ പഞ്ചായത്ത് അംഗം ടോണി തോമസ് കെ.ജി.ഒ.യു ജില്ലാ സെക്രട്ടറി രാജേഷ് ബേബി, അഡ്വ കെ.ജെ. ബെന്നി, സിജു ചക്കുംമുട്ടിൽ
എന്നിവർ പ്രസംഗിച്ചു.സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡണ്ട് ശ്രീ എ.എം ജാഫർ ഖാൻ ഉദ്ഘാടനം ചെയ്തു.പിണറായി ഭരണത്തിൽ കഷ്ടത അനുഭവിച്ച ജീവനക്കാർക്ക് പരിഗണന നൽകുവാൻ സംഘടന പ്രതിജ്ഞാബദ്ധമാണെന്ന് സംസ്ഥാന പ്രസിഡൻ്റ് പറഞ്ഞു. സംഘടനാ ചർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എപി സുനിൽ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറിമാരായ ടിവി ജോമോൻ,  എസ്.ഷാജി അനിൽ ബാബു എന്നിവർ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചു. ജില്ലാ സെക്രട്ടറി സി എസ് ഷമീർ സ്വാഗതം ആശംസിച്ച സമ്മേളനത്തിന് ജില്ലാ ട്രഷറർ സാജു മാത്യു കൃതഞ്ജത രേഖപ്പെടുത്തി. നേതാക്കളായ ഷാജി ദേവസ്യ, ടോണി വർഗ്ഗീസ്, സി.എം രാധാകൃഷ്ണൻ, സഞ്ജയ് കബീർ, പി കെ യൂനുസ്, കെ.സി ബിനോയ്, എം.എ ആന്റണി, വിൻസെൻ്റ് തോമസ്, പി കെ ഹരിദാസ്, ഒ. എം ഫൈസൽ ഖാൻ, യു എം ഷാജി, ബിനീഷ് തോമസ്, പീറ്റർ കെ എബ്രഹാം, ഗിരിഷ് പി. ആർ, ദീപു പി.യു, ബിജു കെ.ബി ജെയിസൻ. സി ജോൺ, മിലൻദാസ്എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിച്ചു …









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!