സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനം

സംസ്ഥാന സര്‍ക്കാർ തൊഴിൽ വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്മെന്റ് (കിലെ) നടത്തുന്ന തിരുവനന്തപുരം കിലെ-ഐ.എ.എസ് അക്കാഡമിയില്‍ 2026-2027 വര്‍ഷത്തെ വിവിധ സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനങ്ങള്‍ക്കായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള റഗുലര്‍ ഓണ്‍ലൈന്‍ / ഓഫ് ലൈന്‍ ബാച്ച്, ഓണ്‍ലൈന്‍ ഫൌണ്ടേഷന്‍ ബാച്ച്, റിപ്പീറ്റേഴ്‌സ് ബാച്ച്, മെയിന്‍സ് ബാച്ച്, എന്നിങ്ങനെ വിവിധ പരിശീലനങ്ങള്‍ക്ക് ചുവടെയുള്ള ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് സൌജന്യമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ ലിങ്കിനും www.kile.kerala.gov.in/kileiasacademy എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസിളവ് ഉണ്ടായിരിക്കും. രജിസ്‌ട്രേഷന്‍ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 0471-2479966, 8075768537, ഇമെയില്‍ – [email protected].
















































































































