Idukki വാര്‍ത്തകള്‍
കളഞ്ഞുപോയ പാദസരം തിരികെ നൽകി – IndusInd ബാങ്ക് കസ്റ്റമർ സർവീസ് മാനേജർ ഷാബിൻ ഷാജി

വഴിയിൽ കളഞ്ഞുകിട്ടിയ രണ്ട് പവൻ തൂക്കം വരുന്ന സ്വർണ്ണ പാദസരം ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി IndusInd ബാങ്ക് കസ്റ്റമർ സർവീസ് മാനേജർ ഷാബിൻ ഷാജി.
കട്ടപ്പന കല്ലൂകുന്ന് സ്വദേശിയായ ആൻസിയ ഷമീറിന്റെ പാദസരമാണ് വഴിയിൽ നഷ്ടമായത്. അത് കണ്ടെത്തിയ ഷാബിൻ ഷാജി, ഉടമയെ കണ്ടെത്തി പാദസരം സുരക്ഷിതമായി തിരികെ കൈമാറുകയായിരുന്നു.
















































































































