മഴക്കെടുതി; തൊടുപുഴ താലൂക്കില്‍ ആറ് ദുരിതാശ്വാസ ക്യാമ്പുകളിലായി 169 പേര്‍*
തൊടുപുഴ താലൂക്കില്‍ ആകെ ആറ് ദുരിതാശ്വാസ ക്യാമ്പുകളാണ് ഉള്ളത്. ക്യാമ്പുകള്‍ വില്ലേജ് അടിസ്ഥാനത്തില്‍: അറക്കുളം 1, ഇലപ്പള്ളി 1, വെളളിയാമറ്റം 2, തൊടുപുഴ 2. ഇതില്‍ 61 കുടുംബങ്ങളില്‍ നിന്നായി സ്ത്രീകളും കുട്ടികളുമടക്കം 169 ആളുകള്‍ ക്യാമ്പുകളില്‍ ഉണ്ട്.
ഇതില്‍ അറക്കുളം മൂലമറ്റം ഗവ.ഐഎച്ച്ഇപി യു.പി. സ്‌കൂളിലെ ക്യാമ്പില്‍ 36 കുടുംബങ്ങളില്‍ നിന്നായി 44 പുരുഷന്‍മാരും 47 സ്ത്രീകളും 24 കുട്ടികളും അടക്കം 115 പേരുണ്ട്. കാഞ്ഞിരമറ്റം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ക്യാമ്പില്‍ ഒരു കുടുംബത്തിലെ ഒരു പുരുഷനും ഒരു സ്ത്രീയും നാല് കുട്ടികളും അടക്കം ആറ് പേര്‍ കഴിയുന്നുണ്ട്. തൊടുപുഴ ഡയറ്റ് സ്‌കൂളില്‍ ഒരു കുടുംബത്തിലെ നാല് പേരെ താമസിപ്പിച്ചിട്ടുണ്ട്.
വെള്ളിയാമറ്റം പഞ്ചായത്തിലെ പന്നിമറ്റം സെന്റ് ജോസഫ് എല്‍.പി. സ്‌കൂളില്‍ ആറ് കുടുംബങ്ങളില്‍ നിന്നായി ആറ് പുരുഷന്‍മാരും അഞ്ച് വനിതകളും അടക്കം 11 ആളുകള്‍ കഴിയുന്നുണ്ട്. വെള്ളിയാമറ്റം ക്രൈസ്റ്റ് കിങ് സ്‌കൂളില്‍ 13 കുടുംബങ്ങളിലെ 15 പുരുഷന്‍മാരും 16 സ്ത്രീകളും അഞ്ച് കുട്ടികളും ഉള്‍പ്പെടെ 36 ആളുകളെ പാര്‍പ്പിച്ചിട്ടുണ്ട്.
ഇലപ്പള്ളി കണ്ണിക്കല്‍ സിഎംഎസ് എല്‍.പി. സ്‌കൂളില്‍ നാല് കുടുംബങ്ങളിലെ ആറ് പുരുഷന്‍മാരും എട്ട് സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടെ 17 പേരുണ്ട്.
തൊടുപുഴ തഹസില്‍ദാറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം എല്ലാ ക്യാമ്പുകളിലും സന്ദര്‍ശനം നടത്തി. വില്ലേജ് അധികൃതര്‍ ദുരന്തബാധിത മേഖലകളിലെത്തി നാശനഷ്ടങ്ങളുടെ വിലയിരുത്തലും കണക്കെടുപ്പും നടത്തുന്നു.