എല്‍പിജി വിതരണം: അധിക വില ഈടാക്കിയാല്‍ കര്‍ശന നടപടി

ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിച്ചു
ജില്ലയില്‍ എല്‍പിജി വിതരണവുമായി ബന്ധപ്പെട്ട് അധിക വില ഈടാക്കല്‍, വ്യാജവിപണി, ദുരുപയോഗം, കരിഞ്ചന്ത തുടങ്ങിയവയ്‌ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്. എല്‍പിജി വിതരണവുമായി ബന്ധപ്പെട്ട് നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ജില്ലാ സപ്ലൈ ആഫീസര്‍ കണ്‍വീനര്‍ ആയും പോലീസ്, ലീഗല്‍ മെട്രോളജി, തദ്ദേശ സ്വയം ഭരണം എന്നീ വകുപ്പുകളിലെ അംഗങ്ങളെയും ഓയില്‍ കമ്പനി പ്രതിനിധികളെയും ഉള്‍പ്പെടുത്തി ജില്ലാതല ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിച്ച് യോഗം ചേര്‍ന്നു.
സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് ആശുപത്രികള്‍, അങ്കണവാടികള്‍ അടക്കമുള്ള സ്‌കൂളുകള്‍, ശ്മശാനങ്ങള്‍, ഇന്‍ഡസ്ട്രിയല്‍ കാന്റീനുകള്‍. സ്‌കൂള്‍-കോളേജ് ഹോസ്റ്റലുകള്‍, കമ്മ്യൂണിറ്റി കിച്ചണ്‍ / സുഭിക്ഷ ഹോട്ടല്‍, വൃദ്ധസദനങ്ങള്‍ / അനാഥാലയങ്ങള്‍ എന്നീ മേഖലകള്‍ക്ക് മുന്‍ഗണന നല്‍കി ആവശ്യകതയുടെ 100 ശതമാനം ലഭ്യമാക്കും.
കൂടാതെ, ഹോട്ടലുകള്‍. റെസ്റ്റോറന്റുകള്‍, കാന്റീനുകള്‍, ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍, സര്‍ക്കാര്‍/തദ്ദേശ സ്ഥാപനങ്ങള്‍ നടത്തുന്ന കിച്ചണുകള്‍, അതിഥി തൊഴിലാളികള്‍ക്കുള്ള 5 കിലോ എല്‍.പി.ജി തുടങ്ങിയ അര്‍ധ-മുന്‍ഗണനാ മേഖലകള്‍ക്ക് പ്രത്യേക ഇളവ് നല്‍കി അവരുടെ യഥാര്‍ത്ഥ ആവശ്യകതയുടെ 40% ലഭ്യമാക്കും. വാണിജ്യ എല്‍പിജി ആവശ്യങ്ങള്‍ക്കായി htips:/www.lpgtrackerkerala. എന്ന വെബ്‌പോര്‍ട്ടലില്‍ അപേക്ഷകള്‍ സമര്‍പ്പിക്കുകയും ചെയ്യാം.
വ്യാജവിപണി, ദുരുപയോഗം, കരിഞ്ചന്ത, അധിക വില ഈടാക്കല്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ താഴെ ചേര്‍ത്തിരിക്കുന്ന ഫോണ്‍ നമ്പര്‍ / മെയില്‍ മുഖേനയോ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ജില്ലാ സപ്ലൈ ഓഫീസ്, ഇടുക്കി [email protected] 04862- 232321
താലൂക്ക് സപ്ലൈ ഓഫീസ്, തൊടുപുഴ [email protected] 04862 222515,9188527363
താലൂക്ക് സപ്ലൈ ഓഫീസ്. ഇടുക്കി [email protected],04862 294975, 9188527364
താലൂക്ക് സപ്ലൈ ഓഫീസ്. പീരുമേട് [email protected],,04869 232066, 9188527365
താലൂക്ക് സപ്ലൈ ഓഫീസ്, ഉടുമ്പന്‍ചോല [email protected],04868 232047, 9188527366
താലൂക്ക്സപ്ലൈ ഓഫീസ്. ദേവികുളം [email protected],04865 264224, 9188527367
















































































































