കനത്ത മഴയിൽ കുമളി, വണ്ടി പെരിയാർ മേഖലകളിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി
കുമളി: കനത്ത മഴയിൽ കുമളി, വണ്ടി പെരിയാർ മേഖലകളിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി. ഇന്നലെ രാവിലെ 8 മണി മുതൽ തോരെ തെ പെയ്യുന്ന മഴയിൽ നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. റോസാ പൂക്കണ്ടം, ലബ്ബ കണ്ടം, വലിയ കണ്ടം, കുഴി കണ്ടം, അട്ടപ്പള്ളം , പെരിയാർ കോളനി എന്നിവിടങ്ങളിലെല്ലാം വെള്ളെ കെട്ടുണ്ടായി. തേക്കടി ആന വച്ചാൽ തോട്ടിൽ നീരൊഴുക്ക് തടസ്സപ്പെട്ടതാണ് പെരിയാർ കോളനിയിവെള്ളം കയറാനിടയായത്.
കുമളി ഗ്രേസ് തീയേറ്റർ മുതൽ ആന വച്ചാൽ വരെയുള്ള തോട് കരകവിഞ്ഞതും നീരൊഴുക്ക് തട സപെട്ടതും മൂലം തേക്കടി ബൈപാസ് റോഡ് വെള്ളത്തിൽ മുങ്ങി.. നിരവധി ആളുകളെ മാറ്റി പാർപ്പിച്ചു. വ്യാപാര സ്ഥാപനങ്ങളിലും വെളളം കയറി. മഴ തുടരുന്നത് ജനങ്ങളെ ഭിതിയിലാക്കിയിരിക്കയാണ്. നട്ടുച്ചേ നേരത്തും ഇരുൾ മൂടി സന്ധ്യാ സമയത്തിന്റെ പ്രതീതിയാണ. വൈദ്യുതിയും നിലച്ചു.
നെല്ലിമല മുതൽ വണ്ടിപ്പെരിയാർ വരെയും ദേശീയ പാതയിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. റോഡ് ഉയർത്തി പണിതിട്ടും റോഡിലേക്ക് വെള്ളം ഇരച്ചുകയറുകയായിരുന്നു. അശാസ്ത്രീയമായി റോഡിൻറ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതാൺ വെള്ളെ കെട്ടിന് കാരണമാകുന്നത്..