Letterhead top
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍പീരിമേട്

കനത്തമഴ വാഗമൺ ഒറ്റപ്പെട്ടു



വാഗമൺ: കനത്തമഴയിൽ വാഗമൺ ഒറ്റപ്പെട്ടു .വാഗമണ്ണിലേക്കുള്ള എല്ലാ പാതകളും വെള്ളംകയറിയും മണ്ണും പാറയും ഇടിഞ്ഞുവീണും ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്
വാഗമൺ-ഏലപ്പാറ- നല്ലതണ്ണി പാലം വെള്ളത്തിലായി. വാഗമൺ- ഈരാറ്റുപേട്ട റോഡിൽ മലയിടിഞ്ഞു.കൊച്ചു കരിന്തരുവിയിലും,വാഗമൺ-പുള്ളിക്കാനം- തൊടുപുഴ റോഡിലും മണ്ണും മരവും ഇടിഞ്ഞു വീണു. ഉളുപ്പൂ ണിയിൽ കുടിയാൻ പാലം കരകവിഞ്ഞു.നാരകക്കുഴിയിൽ ചപ്പാത്ത്പ്പാലം ഒലിച്ചുപോയി.വാഗമൺ ടൗണിലും വെള്ളം പൊങ്ങി. വാഗമണ്ണിലേക്കുള്ള എല്ലാ വഴികളും തടസപ്പെട്ടതു മൂലം ദിവസേന, വാഹനത്തിൽ ശേഖരിച്ചു വരുന്ന പച്ചതേയില എടുക്കാനാകാതെ കർഷകരും വലഞ്ഞു .അറപ്പുകാട്ടിൽ മൂന്ന് വീടിൻ്റെ സൈഡിൽ മണ്ണിടിഞ്ഞ് വീണു. ആർക്കും പരിക്കില്ല.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!