Idukki വാര്‍ത്തകള്‍
തോട്ടം തൊഴിലാളി ലയങ്ങളുടെ ശോചനിയവസ്ഥയിൽ പ്രധിഷേധിച്ച് ഈസ്റ്റർ രാത്രിയിൽ പീരുമേട് ലേബർ ഓഫീസിന് മുന്നിൽ കിടന്നുറങ്ങും – രതീഷ് വരകുമല

പീരുമേട്ടിലെ ലയങ്ങളിൽ താമസിക്കുന്ന തോട്ടം തൊഴിലാളികളുടെ ദുരവസ്ഥയിൽ പ്രതിഷേധിച്ചു പീരുമേട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി രതീഷ് വരകുമല ഈസ്റ്റർ രാത്രിയായ ഇന്ന് പീരുമേട് ലേബർ ഓഫീസിന് മുന്നിൽ കിടന്നുറങ്ങും. ലയങ്ങളിൽ താമസിക്കുന്ന ജനങ്ങൾ വളരെ വലിയ ദുരവസ്ഥ ആണ് നേരിടുന്നത് എന്നാൽ നാളിതുവരെ ഇടത് വലത് മുന്നണികൾ മാറി മാറി ഭരിച്ചിട്ടും ലയങ്ങളിൽ അധിവസിക്കുന്ന തോട്ടം തൊഴിലാളികളെ മനുഷ്യനായി പോലും പരിഗണിക്കാത്താ നിലപാടാണ് അധികാരികൾ കൈകൊള്ളുന്നതെന്നും ഇത് ഹീനമായ മനുഷ്യവകാശ ലംഘനംമാണെന്നും ഇതിൽ പ്രതിഷേധിച്ച് എല്ലാവരും സന്തോഷത്തോടെ സ്വന്തം ഭവനങ്ങളിൽ ഈസ്റ്റർ ആഘോഷിക്കുമ്പോൾ ശോച്യാവസ്ഥയിൽ ആയ ലയങ്ങളിൽ കഴിയുന്ന തൊഴിലാളികൾക്ക് വേണ്ടി പീരുമേട് ലേബർ ഓഫീസിന് മുന്നിലെ തിണ്ണയിൽ ഈസ്റ്റർ രാത്രിയിൽ കിടന്നുറങ്ങുമെന്ന് രതീഷ് വരകുമല പറഞ്ഞു.
















































































































