നാട്ടുവാര്‍ത്തകള്‍
11 രണ്ടാംഘട്ടത്തിലും ; സീറ്റ് ക്ഷാമം തുടരുന്നു ;മിടുക്കര്‍ പോലും മാനേജ്മെന്റ്, അണ്‍ എയ്ഡഡ് സീറ്റുകള്‍ ആശ്രയിക്കേണ്ടിവരും
തിരുവനന്തപുരം∙ പ്ലസ് വണ്‍ സീറ്റ് ക്ഷാമം തുടരുന്നു. രണ്ടാംഘട്ട അലോട്െമന്റ് കഴിഞ്ഞപ്പോള്‍ മെറിറ്റില്‍ ബാക്കി 655 സീറ്റ് മാത്രം. എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയവര്‍ ഇപ്പോഴും പുറത്താണ്. ഇതുവരെ പ്രവേശനം ലഭിച്ചവര്‍ 269533. അപേക്ഷകര്‍ 465219. മിടുക്കര്‍ പോലും മാനേജ്മെന്റ്, അണ്‍ എയ്ഡഡ് സീറ്റുകള്‍ ആശ്രയിക്കേണ്ടിവരും എന്ന നിലയിലാണ്.
ആവശ്യത്തിനു സീറ്റുകൾ സംസ്ഥാനത്തുണ്ട് എന്നും പത്താം ക്ലാസ് കഴിഞ്ഞ എല്ലാവർക്കും സീറ്റ് ലഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ആവർത്തിച്ചു പറയുമ്പോഴും വിദ്യാർഥികളുടെ ആശങ്ക ഒഴിയുന്നില്ല. ബോണസ് പോയിന്റ് നിർണയിക്കുന്നതിലെ മാനദണ്ഡങ്ങൾക്കെതിരെയും നിരവധി പരാതികൾ ഉയർന്നിരുന്നു.
English Summary: Complaint against Kerala plus one second allotment