കാഞ്ചിയാർ പഞ്ചായത്തിലെ വിവിധ റോഡുകളുടെ നിർമ്മാണ ഉദ്ഘാടനം 27 ന് കൽത്തൊട്ടിയിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും.

സംസ്ഥാന സർക്കാരിൻറെ നേതൃത്വത്തിൽ സമാനതകൾ ഇല്ലാത്ത വികസന പദ്ധതികളാണ് നടപ്പാക്കിവരുന്നത്.
കാഞ്ചിയാർ പഞ്ചായത്തിൽ ഏകദേശം 108 കോടി രൂപയ്ക്ക് മുകളിലുള്ള പദ്ധതികൾ ആണ് പൂർത്തിയായി വരുന്നത്.
ശബരിമല പ്രോജക്ട് ഉൾപ്പെടുത്തി പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ മേലെ കാഞ്ചിയാർ- നരിയമ്പാറ – കൽത്തൊട്ടി – വെളിലാംകണ്ടം റോഡ് 7 Kന ദൂരം 10 കോടി 60 ലക്ഷം രൂപ മുടക്കി ബിഎം ആൻഡ് ബിസി നിലവാരത്തിൽ പുനർനിർമിക്കുനതിൻ്റെയും സംസ്ഥാന സർക്കാരിൻറെ ഗ്രാമീണ റോഡ് വികസന പദ്ധതിയിൽ പെടുത്തി 1.കൽത്തൊട്ടി – വെങ്ങാലൂർക്കട കോളനി റോഡ് 45ലക്ഷം രൂപയും
2.കൽത്തൊട്ടി ലബ്ബക്കട റോഡ് 40 ലക്ഷം രൂപ
3.വെളിലാങ്കണ്ടം കിഴക്കേ മാട്ടുക്കട്ട റോഡ് 40 ലക്ഷംഎന്നീ റോഡുകളുടെയും നിർമ്മാണ ഉദ്ഘാടനം ഇതോടൊപ്പം നടക്കും.
ഉദ്ഘാടന സമ്മേളനത്തിൽ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കുകയും ശില അനശ്ചാദനം നടത്തുകയും ചെയ്യും.
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈൻ ആയി ഉദ്ഘാടനം നിർവ്വഹിക്കും .
ഇടുക്കി എംപി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് രാരിച്ചൻ നീറണാക്കുന്നേൽ,ജില്ല ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി വി വർഗീസ്,കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി പി ജോൺ,ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ആശാ ആൻറണി,
കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് കുഴിക്കാട്ട്
തുടങ്ങി രാഷ്ട്രീയ സാമുദായിക നേതാക്കന്മാരുടെ സാന്നിധ്യം ഉണ്ടാകും.
പത്രസമ്മേളനത്തിന് കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിജയകുമാരി ജയകുമാർ, എം വി .കുര്യൻ, വി.വി ജോസ് , പിജെ സത്യപാലൻ , അഭിലാഷ് മാത്യു എന്നിവർ പങ്കെടുത്തു









































































