Idukki വാര്‍ത്തകള്‍
ഫോഴ്സ് ഗൂര്‍ഖാ വാഹനത്തിന് ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നു.

മൂന്നാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പരിധിയില്‍ ഇടമലക്കുടി നിവാസികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി അനുവദിച്ചിട്ടുള്ള ഫോഴ്സ് ഗൂര്‍ഖാ വാഹനത്തിന് ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നു.വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസ്.
മൂന്നുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം.
ഇടമലക്കുടി നിവാസികളായ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനത്തില്‍ മുന്‍ഗണനയുണ്ട്. കുടിക്കാഴ്ച ഒക്ടോബര്‍ 29ന് രാവിലെ 10.30ന് മൂന്നാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍.
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും അവയുടെ പകര്‍പ്പുകളും സഹിതം നേരിട്ട് ഹാജരാകണം. (പട്ടികവര്‍ഗ്ഗക്കാര്‍ കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം)




































































































































