പ്രധാന വാര്‍ത്തകള്‍
വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ കൊടുക്കാത്ത സ്വകാര്യ ബസിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസ് എടുത്തു
അടിമാലി: വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ കൊടുക്കാത്ത സ്വകാര്യ ബസിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസ് എടുത്തു.
വിദ്യാര്‍ഥികളുടെ പരാതിയിലാണ് നടപടി. അടിമാലി ബസ്സ്റ്റാന്‍ഡില്‍നിന്ന് ബസ് പിടികൂടി.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വാഹനം ഓടിച്ചു നോക്കി പരിശോധിച്ചതില്‍ കണ്ടെത്തിയ സാങ്കേതിക തകരാറുകള്‍ പരിഹരിച്ചശേഷം സര്‍വിസ് നടത്താന്‍ നിര്‍ദേശിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എല്‍ദോ വര്‍ഗീസ്, ഫ്രാന്‍സിസ്, എ.എം.വി.ഐമാരായ അബിന്‍ ഐസക്, ഫവാസ് സലീം എന്നിവര്‍ പങ്കെടുത്തു.
വിദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറുന്ന ബസ് ജീവനക്കാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് ഇടുക്കി ആര്‍.ടി.ഒ ആര്‍.രമണന്‍ അറിയിച്ചു