San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

പാറേമാവ് ഡി.ടി.പി.സി. ഹോട്ടൽ രണ്ടുവർഷമായി അടഞ്ഞു തന്നെ



ചെറുതോണി : ഇടുക്കി ജില്ലാ ആസ്ഥാനമായ ചെറുതോണിയിൽ ദൂരദേശങ്ങളിൽനിന്നെത്തുന്ന വിനോദസഞ്ചാരികൾക്ക് ബസ് പാർക്കുചെയ്യാനും ഭക്ഷണം കഴിക്കാനുംപോലും മതിയായ സൗകര്യങ്ങളില്ല. ഇതിനൊരു പരിഹാരമാകേണ്ടിയിരുന്ന പാറേമാവിലെ ഡി.ടി.പി.സി. ഹോട്ടൽ രണ്ടുവർഷമായി അടഞ്ഞുകിടക്കുകയാണ്. ഹോട്ടലിനോടനുബന്ധിച്ചുള്ള വിശാലമായ പാർക്കിങ് സൗകര്യവും ഇതോടെ ഉപയോഗശൂന്യമായി. ജില്ലാ ആസ്ഥാനത്തിന്റെ ടൂറിസം വികസനത്തിന് കരുത്തേകേണ്ടിയിരുന്ന സ്ഥാപനം ഇന്ന് നാശത്തിന്റെ വക്കിലാണ്.

ഒന്പത് ലക്ഷം രൂപയുടെ കരാറിൽ ഹോട്ടൽ ഏറ്റെടുത്ത് പ്രവർത്തനം ആരംഭിക്കാൻ തയ്യാറായിരുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ട വനിതാ സംരംഭകയുടെ കരാർ അന്നത്തെ ജില്ലാ കളക്ടറുടെ ഇടപെടലിനെത്തുടർന്ന് റദ്ദാക്കിയെന്നാണ് ആരോപണം. വ്യക്തിപരമായ വിയോജിപ്പാണ് നടപടിക്ക് പിന്നിലെന്നും ആരോപണമുണ്ട്. തുടർന്നുണ്ടായ നിയമനടപടികളും കോടതി ഉത്തരവും ഹോട്ടൽ വീണ്ടും തുറക്കുന്നതിനുള്ള നീക്കങ്ങൾക്ക് തടസ്സമായതായാണ് വിവരം.

ഇടുക്കി മെഡിക്കൽ കോളേജിനും പാറേമാവ് ആയുർവേദ ആശുപത്രിക്കും സമീപത്തുള്ള ഈ സ്ഥാപനം പ്രവർത്തനസജ്ജമായിരുന്നെങ്കിൽ വിനോദസഞ്ചാരികൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുമായിരുന്നു. വിനോദസഞ്ചാര ബസുകൾക്ക് പാർക്കിങ് സൗകര്യം ഒരുക്കുന്നതിനൊപ്പം യാത്രക്കാർക്ക് ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും ഇവിടെ അവസരമുണ്ടാകുമായിരുന്നു. രാത്രികാല ഭക്ഷണശാലകളും വിനോദപരിപാടികളും ഉൾപ്പെടുത്തി കേന്ദ്രത്തെ വികസിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ഹോട്ടൽ അടഞ്ഞുകിടക്കുന്നത് സമീപത്തെ വ്യാപാരസ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ജില്ലാ ആസ്ഥാനത്ത് വിനോദസഞ്ചാരികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ട സമയത്ത് നിലവിലുള്ള സൗകര്യം തന്നെ പ്രയോജനപ്പെടുത്താനാകാത്തസ്ഥിതിയാണ്. കരാർ സംബന്ധിച്ച തർക്കം നീണ്ടുപോകുമ്പോൾ നഷ്ടമാകുന്നത് ഒരു സംരംഭത്തിന്റെ പ്രവർത്തനം മാത്രമല്ല, പ്രദേശത്തിന്റെ ടൂറിസം വികസനസാധ്യതകൾകൂടിയാണ്.


കെട്ടിടം കൂടുതൽ നശിക്കുകയും ടൂറിസംസാധ്യതകൾ നഷ്ടപ്പെടുകയും ചെയ്യുന്നതിനുമുമ്പ് കോടതി നടപടികൾക്കും ഉത്തരവുകൾക്കും അനുസൃതമായി പ്രശ്നം പരിഹരിച്ച് ഹോട്ടൽ തുറക്കാൻ ജില്ലാ ഭരണകൂടവും സർക്കാരും അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!