Idukki വാര്‍ത്തകള്‍
എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം 2026-27’ന് അപേക്ഷ ക്ഷണിച്ചു

പിന്നാക്ക സമുദായങ്ങളില്‍പ്പെട്ട (ഒ.ബി.സി) ഉദ്യോഗാര്‍ഥികള്‍ക്ക് കേന്ദ്ര,സംസ്ഥാന സര്‍വ്വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര/യോഗ്യതാ പരീക്ഷാ പരിശീലനങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ധനസഹായം നല്‍കുന്ന ‘എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം 2026-27’ന് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍/എന്‍ജിനീയറിംഗ് എന്‍ട്രന്‍സ്, സിവില്‍ സര്‍വ്വീസ്, ബാങ്കിംഗ് സര്‍വ്വീസ്, ഗേറ്റ്/മാറ്റ്, യു.ജി.സി-നെറ്റ്/ജെ.ആര്‍.എഫ് എന്നീ മത്സര പരീക്ഷകള്‍ക്ക് പരിശീലനം നടത്തുന്ന ഉദ്യോഗാര്‍ഥികള്‍ / വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. www.egrantz.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി നവംബര്‍ 20. ഫോണ്‍: 0484 2983130.




































































































































