പ്രധാന വാര്‍ത്തകള്‍
വിദ്യാര്‍ഥികള്‍ക്കുള്ള നിലവിലെ കണ്‍സഷന്‍ നിരക്ക് തുടരും: മന്ത്രി ആന്‍റണി രാജു

തിരുവനന്തപുരം∙ സ്കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്കുള്ള നിലവിലെ കണ്‍സഷന്‍ നിരക്കു തുടരുമെന്നു ഗതാഗത മന്ത്രി ആന്‍റണി രാജു. ആവശ്യപ്പെടുന്ന സ്കൂളുകള്‍ക്കായി ബോണ്ട് സര്‍വീസ് നടത്തും. സ്കൂള്‍ വാഹനങ്ങളുടെ 2020 ഒക്ടോബര്‍ മുതല്‍ 2021 സെപ്റ്റംബര്‍ വരെയുള്ള റോഡ് നികുതി ഒഴിവാക്കണമെന്നു സര്‍ക്കാരിനോടു ആവശ്യപ്പെടും.
സ്കൂളുകളിലേക്കു സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുമായുള്ള യോഗത്തിനു ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം.