ദേവികുളം പഞ്ചായത്തിന് പുതിയ ആംബുലന്‍സ്
ദേവികുളം പഞ്ചായത്തിന് പുതിയതായി അനുവദിച്ച ആംബുലന്‍സിന്റ ഉദ്ഘാടനം അഡ്വ എ രാജ എം എല്‍ എ നിര്‍വ്വഹിച്ചു. മാട്ടുപ്പെട്ടി നടത്തിയ പരിപാടിയില്‍ ജനപ്രതിനിധികളും പഞ്ചായത്ത് അംഗങ്ങളും പങ്കെടുത്തു. ആയിരക്കണക്കിന് തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ദേവികുളം പഞ്ചായത്തിന് മുന്‍ എം എല്‍ എ എസ് രാജേന്ദ്രന്റ കാലത്താണ് ആംബുലന്‍സ് വാങ്ങുന്നതിന് ഫണ്ട് അനുവദിച്ചത്.
എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ ഫണ്ട് വിനിയോഗിക്കാന്‍ കാലതാമസം നേരിട്ടു. മാത്രമല്ല ആധുനിക ആംബുലന്‍സ് വാങ്ങുന്നതിന് ഫണ്ട് തികയാതെ വരുകയും ചെയ്തു. പഞ്ചായത്തും ഫണ്ട് അനുവദിച്ചതോടെയാണ് ആംബുലന്‍സ് സേവനം യാഥാര്‍ത്ഥ്യമായത്. 16,35,860 രൂപ എം എല്‍ എ ഫണ്ടില്‍ നിന്നും പഞ്ചായത്തിന്റ 1,10,350 അടക്കം 17,46,210 രൂപ ഉപയോഗിച്ചാണ് വാഹനം വാങ്ങിയത്. പഞ്ചായത്ത് പ്രസിഡന്റ് കവിത കുമാര്‍ അധ്യഷയായിരുന്നു.
പഞ്ചായത്ത് അംഗം കട്ടബൊമ്മന് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണി, രാഷ്ട്രീയ നേതാക്കളായ പി പളനിവേല്‍, എ കെ മണി, മഹേഷ്, പഞ്ചായത്ത് സെക്രട്ടറി വി. എസ്. പാല് സ്വാമി തുടങ്ങിയവര്‍ പങ്കെടുത്തു.