
മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽ നിന്നും ഗാന്ധിയുടെ പേര് ഒഴിവാക്കാനുള്ള കേന്ദ്ര സർക്കാർ നടപടിക്കെതിരെയും പദ്ധതി ആട്ടിമറിക്കാനുള്ള നീക്കത്തിനെതിരെയും കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് സംരക്ഷണ സംഗമം സംഘടിപ്പിച്ചു.
കട്ടപ്പന ഗാന്ധിസ്ക്വയറിൽ നടന്ന പരിപാടി ഡി സി സി ജനറൽ സെക്രട്ടറി അഡ്വ: കെ ജെ ബെന്നി ഉൽഘാടനം ചെയ്തു. സംഘപരിവാറിന് ഗാന്ധി എന്ന പേരിനോടും ആശയത്തോടും എത്രത്തോളം വിദ്വേഷമുണ്ടെന്ന് തെളിയിക്കുന്നതാണ് പദ്ധതിയുടെ പേരിൽ നിന്നും ഗാന്ധിജിയെ ഒഴിവാക്കിയ സംഭവം എന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയുടെ അടിസ്‌ഥാന ലക്ഷ്യങ്ങളെപോലും തുരങ്കം വയ്ക്കുന്ന തീരുമാനമാണ് സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നത്. പാവങ്ങളുടെ അത്താണിയായ തൊഴിലുറപ്പ് പദ്ധതിയെ എല്ലാതരത്തിലും നിർവീര്യമാക്കാനുള്ള സർക്കാർ നടപടിക്കെതിരെ ശക്തമായ ബഹുജ പ്രക്ഷോഭം ഉയർന്നുവരുമെന്നും കെ ജെ ബെന്നി പറഞ്ഞു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമൂട്ടിൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡണ്ട് മനോജ് മുരളി, നഗരസഭ വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി, നേതാക്കളായ ജോസ് മുത്തനാട്ട്, ഷാജി വെള്ളംമാക്കൽ, പി എസ് മേരിദാസൻ, ജോസ് ആനക്കല്ലിൽ, പ്രശാന്ത് രാജു, പൊന്നപ്പൻ അഞ്ചപ്ര, അരുൺ കാപ്പുകാട്ടിൽ,സന്തോഷ് ഓലിനാൽ, കെ റ്റി ജയൻ, ഐബിമോൾ രാജൻ,ലിസി ജോണി, രഞ്ജിനി സജീവ്, ബിൻസി ഷിനോജ്, ജോണി വടക്കേക്കര, ഷാജൻ എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു. മഹാൽമാ ഗാന്ധിയുടെ ചിത്രങ്ങളുമായാണ് പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തത്.









































































